
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിൽ അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. മുണ്ട്യത്തടുക്ക സ്വദേശി നിയാസ്സുദീനെതിരെ ആണ് കാസർഗോഡ് സൈബർ പൊലീസ് കേസെടുത്തത്. ‘നിയാസ് മലബാറി’ എന്ന ഫേസ്ബുക്ക് ഐഡിയിലൂടെയാണ് ഇയാൾ അധിക്ഷേപ പോസ്റ്റുകൾ പങ്കുവച്ചത്.
അതേസമയം നിയാസ്സുദീൻ നിലവിൽ ഒളിവിലാണ്. പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

