
ഓർക്കാട്ടേരി: ഓർക്കാട്ടേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജനകീയ കൂട്ടയ്മയായ ഫെയ്സ് മൂവീസ് നിർമിച്ച് നാസർ ഇബ്രാഹിം രചനയും സംവിധാനവും ചെയ്യുന്ന സി സി രാജന്റെ നാടക-കലാ-സാംസ്കാ
രിക ജീവിതം അടയാളപ്പെടുത്തുന്ന ഡോക്യുഫിക്ഷൻ ‘നാടകപ്പൂമരം’ സ്വിച്ച് ഓൺ ഒഞ്ചിയം പ്രഭാകരൻ നിർവഹിച്ചു.സി സി യുടെ കലാ-സാംസ്കാരിക സഹ പ്രവർത്തകരുടെ കൂട്ടായ്മയിൽ വെച്ചായിരുനു സ്വിച്ച് ഓൺ.അഡ്വ:E k നാരായണൻ,രാജഗോപാൽ കാരപറ്റ,കുളങ്ങര ഗോപാലൻ മാസ്റ്റർ,ആർട്ടിസ്റ്റ് രാം ദാസ്,ഇ കെ കരുണാകരൻ മാസ്റ്റർ,തില്ലേരി ഗോവിന്ദൻ മാസ്റ്റർ ,റസാക്ക് കല്ലേരി തുടങ്ങി നിരവധി പേർ പങ്കാളികളായി. അണിയറ പ്രവർത്തകർ ബാബു ചാലോട്, റിയാസ് കാഞ്ഞിരോട്, കാവും വെട്ടം വാസുദേവൻ, ഷാജു വാടിയിൽ സുധീഷ് ആർ എസ്, ദിനേശ് ഏറാമല, എംപി രാഘവൻ തുടങ്ങിയവരാണ്

