
മേമുണ്ട:- മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ MVR ക്യാൻസർ സെന്ററുമായി ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. സ്കൂൾ പ്രിൻസിപ്പൽ ബീന.ബി രക്തം നൽകിക്കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ നിരവധി പേർ രക്തം നൽകി. മേമുണ്ട ഹയർസെക്കൻഡറി സ്കൂളിലെ മിക്ക അധ്യാപകരും രക്തം നൽകിക്കൊണ്ട് മാതൃകയായി. NSS പ്രോഗ്രാം ഓഫീസർമാരായ ജൂലി ടി കെ, റിഷാദ് വടക്കയിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

