
സർവ്വാദരണീയനായ കമ്മ്യൂണിസ്റ്റ് നേതാവ് സ: ഇ.കെ നായനാരുടെ ഓർമ്മദിനമായ മെയ് 19, ആയഞ്ചേരി ടൗണിൽ സി.പി.ഐ (എം ) നേതൃത്വത്തിൽ ആചരിച്ചു. പ്രഭാതഭേരിയും അനുസ്മരണ യോഗവും നടന്നു. ബ്രാഞ്ച് സിക്രട്ടരി പി പ്രജിത്ത് പതാക ഉയർത്തി. കെ ലിബിൻ അധ്യക്ഷത വഹിച്ചു. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, ഇ. ഗോപാലൻ, ആർ കുഞ്ഞിരാമൻ, അശ്വിൻ പി.കെ ,അനീഷ് പി.കെ, പ്രണവ് ഇ. എന്നിവർ സംസാരിച്ചു

