
വടകര: ജി. അരവിന്ദൻ്റെ ചെറിയ മനുഷ്യരും വലിയ ലോകവും ഇതിഹാസ മാനങ്ങളുള്ള ഗ്രാഫിക് നോവലാണെന്ന് ചിത്രകാരിയായ ജോളി എം. സുധൻ പറഞ്ഞു. കളിക്കളത്തിൽ നടന്ന പയസ്വിനിയുടെ പ്രതിമാസ പരിപാടിയായ അക്ഷരനിർഝരിയിൽ പ്രഭാഷണം നടത്തുകയായിരുന്നു ജോളി എം. സുധൻ.
ജി. അരവിന്ദൻ്റെ സിനിമകളോളം, ചിലപ്പോൾ സിനിമകളെ വെല്ലുന്ന, ജീവിതദർശനം ഈ വിശിഷ്ടകൃതി ആവിഷ്കരിക്കുന്നുണ്ട്. ചടങ്ങിൽ രമേശ് രഞ്ജനം അദ്ധ്യക്ഷത വഹിച്ചു. കെ. വിജയൻ പണിക്കർ, തയ്യുള്ളതിൽ രാജൻ, സത്യൻ കാവിൽ, ടി. പ്രമോദ്, വി. മുരളീധരൻ എന്നിവർ സംസാരിച്ചു.

