

പൊന്മേരി പറമ്പിൽ: കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് പൊന്മേരി പറമ്പിൽ പ്രദേശത്തുള്ള 70 ഓളം പ്രതിഭകളെ ആദരിക്കുന്ന പ്രതിഭാ സംഗമം 2026 സംഘടിപ്പിച്ചു. അയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം, കായികം, കല, ഡ്രൈവിംഗ്, ഗവേഷണം തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ 70 പ്രതിഭകളെ ചടങ്ങിൽ അനുമോദിക്കുകയും, ഉപഹാരങ്ങളും ക്യാഷ് അവാർഡും വിതരണം ചെയ്യുകയും ചെയ്തു. വാർഡ് മെമ്പർ എൻ.കെ. ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. റിട്ട :ഹെഡ്മാസ്റ്റർ ഇ. എം. രാമദാസൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. റജിന മെടിയേരി, സുധാ സുരേഷ് തുടങ്ങിയ ജനപ്രതിനിധികളും, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും രക്ഷിതാക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. പ്രസിഡന്റ് കെ ശ്രീധരൻ മാസ്റ്റർ സ്വാഗതവും, സെക്രട്ടറി സി.കെ സുരേഷ് നന്ദിയും പറഞ്ഞു

