
പുത്തൂർ: കാടത്തനാട് റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പ്രതിഭാസംഗമം 2026’ പരിപാടി അക്കാദമിക രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ച് ശ്രദ്ധേയമായി. അസോസിയേഷൻ പ്രസിഡന്റ് ടി. പ്രേമചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. പി . ഗൗരി (റിട്ട. ഡി.ഡി.ഇ) ഉപഹാരസമർപ്പണം നിർവഹിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്. (ലോവർ സെക്കൻഡറി സ്കോളർഷിപ്പ്), യു.എസ്.എസ്. (അപ്പർ സെക്കൻഡറി സ്കോളർഷിപ്പ്), എൻ.എം.എം.എസ്. (നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ്) പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സി അന്നപൂർണ , മധു കടത്തനാട്,പി പി ബിജിന, വി ടി സദാനന്ദൻ, എൻ അനിൽകുമാർ, സാജിദ് എ ടി കെ എന്നിവർ സംസാരിച്ചു.

