
“വൺ മില്യൻ തൂഫാൻ ഗോൾ ആൻഡ് ഫിഫ വേൾഡ് കപ്പ്” പദ്ധതിയുമായി ബന്ധപ്പെട്ട ഓർക്കാട്ടേരി എൽപി സ്കൂളിൽ ഗോളടിച്ച് പിഞ്ചുകുട്ടികൾ…. നഴ്സറി വിദ്യാർത്ഥികൾ അടക്കം സ്കൂളിലെ 400 ൽ പരം വിദ്യാർത്ഥികൾ പദ്ധതിയുടെ ഭാഗമായി ഗോൾവല കുലുക്കി…. പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ പി ജയചന്ദ്രൻ നിർവഹിച്ചു… സ്കൂളിലെ 20 അധ്യാപകരും പരിപാടിയുടെ ഭാഗമായി ഗോളടിച്ചു… പി കിരൺജിത്ത്, കെ പി ഷിബിൻ, സനോഷ് രാഘവൻ, ടി അനൂപ്, എംപി ഷൈനി, കെ സജിന, സി കെ ബിനിഷ എന്നിവർ നേതൃത്വം നൽകി

