
വടകര: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ എഡിറ്റ് ചെയ്ത മാധവ് ഗാഡ്ഗിൽ ഓർമ്മപുസ്തകം ‘പരിസ്ഥിതിയും വികസനവും: ഇന്ത്യൻ അനുഭവങ്ങൾ’ വടകരയിൽ പ്രകാശനം ചെയ്തു.അഡ്വ. ഇ. വി. ലിജീഷ് പുസ്തകപ്രകാശനം നിർവ്വഹിച്ചു.വടകര സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണൻ പുസ്തകം ഏറ്റുവാങ്ങി. മണലിൽ മോഹനൻ അധ്യക്ഷത വഹിച്ചു. അഡ്വ. വിനോദ് പയ്യട പ്രഭാഷണവും വിജീഷ് പരവരി പുസ്തകപരിചയവും നടത്തി. രാമചന്ദ്രഗുഹ, ഡോ: എം. പി. പരമേശ്വരൻ, ഡോ : ഗുരുദേവ് നുൽകാർ, പ്രൊഫ. സി.രവീന്ദ്രനാഥ് തുടങ്ങിയവരുടെ 18 ലേഖനങ്ങൾ ഉൾപ്പെട്ടതാണ് ഈ പുസ്തകം. വി.കെ. ചന്ദ്രൻ സ്വാഗതവും ശ്രീശൻ കുനിയിൽ നന്ദിയും പറഞ്ഞു.

