
വെട്ടിൽ പീടിക .കെ.പി.ഷാജി ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വായനാ പക്ഷാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സമാപനത്തിൽ ഐ.വി.ദാസ് അനുസ്മരണവും പ്രഭാഷണവും നടത്തി
സമാപന സമ്മേളനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.മധുസൂദനൻ ഉദ്ഘാടനം ചെയ്തു.
എ. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി.വി.കെ. റീബ, പി.കെ.സത്യൻ, കെ.പി.അനിൽകുമാർ, കെ.നാരായണൻ, ഇ.സി.രാഘവൻ എന്നിവർ സംസാരിച്ചു.വി.കെ.കരുണാകരൻ അധ്യക്ഷത വഹിച്ചു.കെ.കെ.പ്രദീപൻ സ്വാഗതം പറഞ്ഞു.

