
വടകര : ഗസൽ ലവേർസ്, വടകരയുടെ ആഭിമുഖ്യത്തിൽ ഈ കഴിഞ്ഞ ആഗസ്റ്റ് 15നു വടകര ടൗൺഹാളിന് സമീപമുള്ള ക്രിസ് അവെന്യൂ ഓഡിറ്റോറിയത്തിൽ വെച്ചു ശാമേ ഗസൽ എന്ന ഗസൽ സംഗീത വിരുന്ന് വടകര നഗരസഭ ചെയർപേർസൺ പി.കെ.ശശി ഉൽഘാടനം നിർവ്വഹിച്ചു. നജീബ് ചേക്കി അദ്ധ്യക്ഷത വഹിച്ചു. അസ്ഹർ.കെ.എം സ്വാഗതവും, മുക്കോലക്കൽ ഹംസ, എം.സി.വടകര, കൗൺസിലർമാരായ പി.കെ.സതീശൻ മാസ്റ്റർ, ഫൈസൽ മാഷ്, ബിജുൽ ആയാടത്തിൽ എന്നിവർ ആശംസകളും അർപ്പിച്ചു. ‘വടകരയുടെ ഗസൽ പാരമ്പര്യം’ എന്ന വിഷയത്തിൽ ഷുക്കൂർ മെഹ്ഫിലും, ‘ഗസൽ വരിയാഴം’ എന്ന വിഷയത്തിൽ ഷബീർ രാരങ്ങോത്തും വിഷയവതരണം നടത്തി. തുടർന്നു നടന്ന ഗസൽ വിരുന്നിൽ സിറാജ് അമൽ, ഫാത്തിമ റഹീം, നമ്രത ഒത്തയോത്ത്, മുജീബ് റഹ്മാൻ, കബീർ അബ്ദുറഹ്മാൻ പങ്കെടുത്തു. തൻസീൽ.ടി.പി. നന്ദിയും പറഞ്ഞു.

