
സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ രചിച്ച ‘സിനിമയോടൊപ്പം’ എന്ന പുസ്തകം കേരളത്തിലെ എല്ലാ ലൈബ്രറികളിലും വായനക്കും സംവാദ ചർച്ചകൾക്കുമായി നൽകുന്നതിന്റെ ഉദ്ഘാടനം വടകര മുനിസിപ്പാൽ പാർക്കിൽ നടന്നു. മണലിൽമോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന് കൈമാറി. ചടങ്ങിൽ മനയത്ത് ചന്ദ്രൻ, പപ്പൻ നരിപ്പറ്റ, പത്മനാഭൻ പൂഴിയിൽ, ഡോ. വിവേക് പുന്നോളി സംസാരിച്ചു. ആദ്യ സംവാദ ചർച്ച സെപ്റ്റംബർ 14 ന് മൂന്നുമണിക്ക് ശ്രീനാരായണ ഹൈ സ്കൂൾ വിദ്യാർത്ഥിക കളുമായി നടക്കും.

