
ബദ് ലാവ് സരൂരിഹൈ (മാറ്റം അനിവാര്യമാണ്) എന്ന മുദ്രാവാക്യവുമായി സപ്തംബർ ഒന്നിന് ദൽഹിയിൽ നടക്കുന്ന സി പി ഐ പ്രതിഷേധ സംഗമത്തിന്ന് ഐക്യ ദാഢ്യം പ്രകടിപ്പിച്ചു കൊണ്ട്, സി പി ഐ ഒഞ്ചിയം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂക്കരയിൽ പ്രകടനവും ഉത്തർപ്രദേശ് ഉൾപ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ സി പി ഐ നേതാക്കളെ വീട്ടുതടങ്കലിൽ വെച്ചതിൽ പ്രതിഷേധയോഗവും നടത്തി. സി പി ഐ ഒഞ്ചിയം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.രജിത്ത് കുമാർ, കെ ഗംഗാധരക്കുറുപ്പ്,വി. പി രാഘവൻ എന്നിവർ സംസാരിച്ചു.എം പി രാഘവൻ, ബാലൻ എൻ, രമേശൻ കെ പി, തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

