
വടകര താലൂക്ക് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല ദിനം ആചരിച്ചു. താലൂക്ക് പ്രസിഡന്റ് എം ജനാർദ്ദനൻ പതാക ഉയർത്തി. “A I കാലത്തെ തൊഴിൽ അവസരങ്ങൾ “എന്ന വിഷയത്തിൽ Retd ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ടി ടി വത്സൻ പ്രഭാഷണം നടത്തി. താലൂക്ക് വൈസ് പ്രസിഡന്റ് പി എം നാണു അധ്യക്ഷനായി. വി ടി സദാനന്ദൻ, വിപിന കെ കെ, കെ എം സൂര്യ എന്നിവർ സംസാരിച്ചു.

