
ചോറോട് ഈസ്റ്റ്: ചോറോട് ഗ്രാമ പഞ്ചായത്തിലെ7,8,11,12 വാർഡുകളിലായ് ഏകദേശം 130 വീടുകൾ ചേർന്ന് രൂപീകരിച്ച ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദിയുടെ വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റൂറൽ പോലീസ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.വി.വി. ബെന്നി ഉദ്ഘാടനം നിർവ്വഹിച്ചു. ജാതി മത രാഷ്ട്രിയ വ്യത്യാസമില്ലാതെ ഗ്രാമങ്ങളിലടക്കം ഇത്തരം അയൽപക്ക സാഹൃദ വേദികൾ രൂപപ്പെടുന്നത് ഏറെ പ്രതീക്ഷ നൽകുന്നു എന്നും. കലാ കായിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കൊപ്പം ഓരോ കുടുംബത്തിലും ഒരാളെയെങ്കിലും സർക്കാർ ജോലിയിൽ എത്തിക്കുവാൻ ഇത്തരം സംഘടനകൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗത സംഘം ചെയർമാൻ പി.പി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ വിജയം നേടിയ അനശ്വര ആർ(NET) യുക്ത അനിൽ( സംസ്ഥാന സ്കൂൾ കലോത്സവം) അനാമിക വി.എം.( സബ്ജില്ല കായികമേള) ശിവദ എം.എസ്.(സബ്ജില്ല ശാസ്ത്രോത്സവം) എന്നിവരെ Dysp വി.വി. ബെന്നി അനുമോദിച്ചു. സെക്രട്ടറി സജിത്ത് ചാത്തോത്ത് വിജയികളെ പരിചയപ്പെടുത്തി. ചോറോട് ഗ്രാമ പഞ്ചായത്തംഗങ്ങളായ രേഷ്മ പയാളത്തിൽ, രാജേഷ് ചോറോട്, ഗോപാലകൃഷ്ണൻ കെ, പ്രജീഷ വിനീഷ് എന്നിവർ ആശംസകൾ പറഞ്ഞു. ഗ്രാമശ്രീ പ്രസിഡണ്ട് പ്രസാദ് വിലങ്ങിൽ സ്വാഗതവും ഖജാൻജി മഹേഷ് കുമാർ പി.കെ. നന്ദിയും പറഞ്ഞു. ഗ്രാമശ്രീ കുടുംബാംഗങ്ങൾ രംഗപൂജ, തിരുവാതിര, ഒപ്പന, വില്ലടിച്ചാo പാട്ട്, രവിവർമ്മ ചിത്രങ്ങളുടെ ദൃശ്യാവിഷ്കാരം, നൃത്തങ്ങൾ, ഉടുക്ക് പാട്ട്, വടക്കൻ പാട്ട് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. വൈകുന്നേരം കുട്ടികളുടെ ചിത്രപ്രദർശനം അനുശ്രീകാട്ടിൽ ഉദ്ഘാടനം ചെയ്തു.

