
യുവതലമുറ മണ്ണിനെ അറിഞ്ഞ് വളരണമെന്ന്
കെകെ രമ എംഎൽഎ ആഹ്വാനം ചെയ്തു. ഓർക്കാട്ടേരിയിൽ വെച്ച് നടന്ന ഒയിസ്ക്ക ഇന്റർനാഷണൽ കോഴിക്കോട് ജില്ല പ്രവർത്തക സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സമൂഹം വാക്കുകളിലൂടെ മാത്രമല്ല പ്രവർത്തികളിലൂടെയും മനുഷ്യനാവാൻ ശ്രമിക്കണമെന്നും അവർ പറഞ്ഞു.
ഒയിസ്ക്ക ഇന്റർനാഷണൽ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ലേഖ കോറോത്ത് അധ്യക്ഷത വഹിച്ചു. ഒയിസ്ക്ക സെക്രട്ടറി ജനറൽ അരവിന്ദ ബാബു മുഖ്യാതിഥി ആയിരുന്നു. മാധവ് ഗാഡ്ഗിൽ അനുശോചന പ്രമേയം തില്ലേരി ഗോവിന്ദൻ അവതരിപ്പിച്ചു. ഏറാമല ഗ്രാമ പഞ്ചായത്തംഗം ഭവ്യ പ്രജിത്ത്, പാലിയേറ്റീവ് പ്രവർത്തകൻ ദാസൻ വെള്ളാറ എന്നിവരെ ആദരിച്ചു.
വി പി ശശിധരൻ, വി പി സുകുമാരൻ, ഫൗസിയ മുബാഷിർ, നളിനാക്ഷൻ എം, കെ പി ചന്ദ്രശേഖരൻ, കെ റിനീഷ്, മധുമോഹനൻ കെ കെ, സുനിൽകുമാർ കെ കെ ,സെബാസ്റ്റ്യൻ കെ ടി എന്നിവർ പ്രസംഗിച്ചു

