
കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന
ഇന്ത്യൻ കോഫീ ഹൗസിന്റെ വടകരയിലെ
രണ്ടാമത്തെ ബ്രാഞ്ച് പുതിയ ബസ് സ്റ്റാന്റിന് സമീപം പ്രവർത്തനം തുടങ്ങി. പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി
പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ ഉദ് ഘാടനം ചെയ്തു. ഇന്ത്യൻ കോഫീ ഹൗസ് പ്രസിഡണ്ട് എൻ. ബാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷനായി. വടകര മുൻ സിപ്പൽ ഡെപ്യൂട്ടി ചെയർ പേഴ്സൺ കെ. എം. ഷൈനി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ വികസന സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി.കെ. സതീശൻ ആദ്യവിൽപ്പന നിർവഹിച്ചു. സി.പി. ഐ.എം. വടകര ഏറിയാ സെക്രട്ടറി
ടി.പി. ഗോപാലൻ മാസ്റ്റർ എ കെ. ജി. ഫോട്ടോ അനാച്ചാദനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി.കെ. വിനു, കൗൺസിലർ
ബിജുൽകുമാർ, സതീശൻ കുരിയാടി, എൻ എം ബിജു, സി. ആർ പ്രഫുൽകൃഷ്ണ, കെ. എൻ വിനോദൻ, കെ.പി. സജിത്ത്കുമാർ
മുഹമ്മദലി തെക്കേക്കര, എം. രെജിഷ്,
എം. മധുസൂദനൻ എന്നിവ ർ സംസാരിച്ചു.
സംഘം സെക്രട്ടറി വി.കെ. ശശിധരൻ , സ്വാഗതവും ഡയറക്ടർ പി.പ്രവീൺ നന്ദിയും പറഞ്ഞു

