
ഉറവ് എന്ന പേരിൽ വളയം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ പൂർവ്വ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മ നടത്തി. തിരുവനന്തപുരം മുതൽ കാസർക്കോഡ് വരെയുള്ള വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് അധ്യാപകർ പങ്കെടുത്ത ചടങ്ങിൽ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രീത പി.എസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. പ്രദീഷ് ഉത്ഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പാൾ മനോജ് കുമാർ. കെ സ്വാഗതം പറഞ്ഞു.
വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരം വളയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. ദിവാകരൻ കൈമാറി. അർഷിദ് കെ കെ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), അജിത. ടി. ( വളയം ഗ്രാമ പഞ്ചായത്ത് മെമ്പർ), ചന്ദ്രൻ. വി.പി. (പി.ടി.എ. വൈസ് പ്രസിഡണ്ട്),
മഹേഷ്.ടി. (ഹെഡ്മാസ്റ്റർ) എൻ.കെ.ഷീജ, ഷാജി പി.കെ., സുരേഷ്.എ.പി,സുരേന്ദ്രൻ.എം.കെ., ഖാലിദ് സി.കെ., ലിനീഷ്. സി. എന്നിവർ ചടങ്ങിന് ആശംസ നേർന്നു. പ്രസീജി.കെ. നന്ദി പറഞ്ഞു.

