
നാദാപുരം: ജീവനക്കാർക്ക് നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ യുഡിഎഫ് അധികാരത്തിൽ വന്നാൽ തിരിച്ചു നൽകുമെന്ന് കെ എം അഭിജിത്ത് പ്രസ്താവിച്ചു. എൻ ജി ഒ അസോസിയേഷൻ നാദാപുരം ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 10 വർഷമായി ജീവനക്കാർ വലിയ പ്രയാസത്തിലാണെന്നും ജീവനക്കാർക്കൊപ്പം നിൽക്കുന്ന സർക്കാർ ഉടൻ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു പത്തുവർഷത്തെ ഇടതുഭരണം സിവിൽ സർവീസിനെ തകർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ബ്രാഞ്ച് പ്രസിഡണ്ട് ടി ജൂബേഷിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പ്രദീപൻ മുഖ്യപ്രഭാഷണം നടത്തി .ജില്ലാ പ്രസിഡണ്ട് പ്രേംനാഥ് മംഗലശ്ശേരി ജില്ലാ സെക്രട്ടറി കെ ദിനേശൻ ട്രഷറർ ഷാജിവ് കുമാർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി പ്രതീഷ്, രാജേഷ് ബാബു ജില്ലാ ജോയിൻ സെക്രട്ടറിമാരായ കെ രാജേഷ്, സൂരജ് ഒ, പി പി പ്രകാശൻ കെ പി എസ് ടി എ നേതാക്കളായ രഞ്ജിത് കുമാർ പി ,വി വിനോദൻ എന്നിവർ സംസാരിച്ചു ബ്രാഞ്ച് സെക്രട്ടറി പ്രജീഷ് എംപി സ്വാഗതവും ട്രഷറർ ദിനൂപ് നന്ദിയും പറഞ്ഞു പുതിയ ഭാരവാഹികളായി
പ്രസിഡന്റ് ദിനൂപ് പി
സെക്രട്ടറി പ്രജീഷ് എൻ പി
ട്രഷറർ വിജയൻ കെ കെ
എന്നിവരെ തിരഞ്ഞെടുത്തു

