
നാദാപുരം : നാദാപുരം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ പനമുക്ക് കാവുതി ഇല്ലത്ത് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി നിർവഹിച്ചു. വാർഡ് മെമ്പർ റോഷ്ന പിലക്കാട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. കെ എം രഘുനാഥ്, വികസന സമിതി കൺവീനർ പി കെ പ്രദീപ്, പ്രദേശവാസികൾ എന്നിവർ സംബന്ധിച്ചു.

