
ഇരിങ്ങണ്ണൂര്‍ : കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിഷേധത്തിനെതിരെ എടച്ചേരി പഞ്ചായത്തില്‍ ഡി. വൈ.എഫ്.ഐ ഇരിങ്ങണ്ണൂർ മേഖല കമ്മറ്റി യൂത്ത് മാര്‍ച്ച് നടത്തി. യൂത്ത് മാർച്ച് കായപ്പ നച്ചിയിൽ നിന്ന് ആരംഭിച്ച് ഇരിങ്ങണ്ണരില് സമാപിച്ചു. സമാപന സമ്മേളനം അഡ്വ.പി.രാഹുല്‍ രാജ് ഉദ്ഘാടനം ചെയ്തു. ഇ.എം കിരൺ ലാൽ അധ്യക്ഷത വഹിച്ചു. മിഥുൻ രാജ് കൊയിലോത്ത്, എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി അശ്വിനി,കെ.കെ അമൽ രാജ് എന്നിവർ പ്രസംഗിച്ചു. പടം: യൂത്ത് മാർച്ച് സമാപന സമ്മേളനം ഇരിങ്ങണ്ണൂരിൽ പി.രാഹുൽ രാജ് ഉദ്ഘാടനം ചെയ്യുന്നു.

