
മനോജ് നാരായണന് സ്നേഹാദരവ് / നാടകരംഗത്തെ സമഗ്രസംഭാവനകൾക്ക് കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരത്തിന് അർഹനായ മനോജ് നാരായണനെ സുഹൃദ്സംഘം അനുമോദിച്ചു. കുട്ടികളുടെ നാടകവേദി, തെരുവ് നാടകങ്ങൾ, കാമ്പസ് തിയേറ്റർ, അമേച്വർ , പ്രൊഫഷണൽ മേഖലകളിൽ മികച്ച അവതരണങ്ങൾ നടത്തി ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയ സംവിധായകനാണ് മനോജ് നാരായണൻ. സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ തുടർച്ചയായി ഏഴ് തവണ മികച്ച സംവിധായകനുള്ള സംഗീത നാടക അക്കാദമിയുടെ അവാർഡ് മനോജ് കരസ്ഥമാക്കുകയുണ്ടായി. വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡോ. രാജേന്ദ്രൻ എടത്തുംകര ഉദ്ഘാടനം ചെയ്തു. പി ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സുരേഷ്ബാബു ശ്രീസ്ഥ അനുമോദനപ്രഭാഷണം നടത്തി. തോടന്നൂർ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നസീമ തട്ടാങ്കുനിയിൽ ഉപഹാരസമർപ്പണം നടത്തി. ആർട്ടിസ്റ്റ് രാംദാസ് മനോജ് നാരായണനെ പൊന്നാട അണിയിച്ചു. രാജൻ ചെറുവാട്ട്, കെ ടി ദിനേശ്, ഇ എം രജിത്ത്കുമാർ, യൂനുസ് മലാറമ്പത്ത്, പി പി രാജേഷ്, സുനില ജോൺ എന്നിവർ ആശംസ നേർന്നു. പ്രജീഷ് തത്തോത്ത് സ്വാഗതവും ഹരീഷ് പഞ്ചമി നന്ദിയും പറഞ്ഞു. തുടർന്ന് സുധാകരൻ തത്തോത്ത്, ടി പ്രേമാനന്ദൻ, കനകരാജ് മയ്യന്നൂർ, ബാബു കല്ലേരി എന്നിവർ പങ്കെടുത്ത ‘ നാടകവർത്തമാനം’ അരങ്ങേറി.

