
നാദാപുരം:ബി ജെ പി യുടെ കരുത്തു തെളിയിക്കുന്നതായിരിക്കും 2026 ലെ തെരഞ്ഞടുപ്പ് എന്ന് ബി ജെ പി ദേശീയ സമതി അംഗം സി കെ പത്ഭനാഭൻ പറഞ്ഞു. ബിജെ പി നാദാപുരം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിൻ്റെ കാര്യത്തിൽ ഹൈവേയും റയിൽവെയും തമ്മിൽ മത്സരമാണ് കേരളത്തിൽ നടുക്കുന്നത്. സംസ്ഥാനത്ത് റയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലെക്ക്കേ ന്ദ്ര സർക്കാർ ഉയർത്തി എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ബിജെ പി കോഴിക്കോട് നോർത്ത് ജില്ല പ്രസിഡൻ്റ് സി ആർ പ്രഫുൽ കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ രാമദാസ് മണലേരി അധ്യക്ഷതവഹിച്ചു. ബാബു പുതം പാറ,പി പി മുരളി, എം പി രാജൻ, സി പി വിപിൻ ചന്ദ്രൻ, ടി കെ പ്രഭാകരൻ, കെ കെ രഞ്ജിത്ത്, രാഗേഷ് തറേമ്മൽ, എംസി അനീഷ് , അഡ്വ : ജോയ് ജയിൻ ,എം ടി ഗോപിനാഥ് എന്നിവർ സംസാരിച്ചു.

