
നാദാപുരം: 2025- 26 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നാദാപുരം ഗ്രാമ പഞ്ചായത്തിൽ പോത്തുകുട്ടി വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഡ്വ.കെ എം രഘുനാഥ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ റംല ടീച്ചർ, വി അബ്ദുൽ ജലീൽ, ജയലക്ഷ്മി ടീച്ചർ, വെറ്റിനറി ഡോക്ടർ രജിത്ത് പഞ്ചായത്ത് മെമ്പർമാരായ അബ്ബാസ് കണേക്കൽ, സുമയ്യ ജാബിർ, ആയിഷ ഗഫൂർ, കരീം വലിയ കണ്ണോത്ത് തുടങ്ങിയവർ സംബന്ധിച്ചു.

