
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 47 കോടി രൂപ ചെലവിൽ നവീകരിച്ച കുളങ്ങരത്ത്-നമ്പിത്താൻകുണ്ട് -വാളൂക്ക്-വിലങ്ങാട് റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി.
നാദാപുരം നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന 16.5 കിലോമീറ്റർ റോഡിൻ്റെ പ്രവൃത്തിയാണ് പൂർത്തീകരിച്ചത്. ചടങ്ങിൽ നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന മണ്ണൂർ, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സഫീറ മൂന്നാം കുനി, ടി വത്സല, ബീന,എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ പി രജീന,
പി ബി ബൈജു, ടി.പി പവിത്രൻ, സുധീഷ് എടോനി എം. കുഞ്ഞികണ്ണൻ, ടി. മുഹമ്മദലി, ഒ വിനോദൻ , വിനയൻ പി., വി.എൻ കുഞ്ഞികണ്ണൻഎന്നിവർ സംസാരിച്ചു.

