
വടകര :ഉമാ മഹേശ്വരി ബാലഗോകുലം മുടപ്പിലാവിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ കൃഷ്ണാഷ്ടമി പുരസ്കാരത്തിനു പ്രമുഖ തെയ്യം കലാകാരനും ചെണ്ട വാദ്യ വിദ്വാനും സിനിമ പിന്നണി പ്രവർത്തകനും ആയ ദാസൻ പതിയാരക്കര അർഹനായി. മെയ് ഒന്നിന് വൈകിട്ട് 6 മണിക്ക് പതിയാരക്കര ഡി എസ് എസ് എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് പത്മശ്രീ മീനാക്ഷി ഗുരുക്കൾ പുരസ്കാര ദാന ചടങ്ങ് നിർവഹിക്കും. പൂജനീയ ശൈലജമ്മ മാതാ അമൃതാനന്ദമയി മഠം ചോറോട് ചടങ്ങിൽ മുഖ്യ അതിഥി ആയിരിക്കും. പ്രശസ്ത ചിത്രകാരൻ കു യ്യൊടിയിൽ കൃഷ്ണൻ മാസ്റ്റർ, തൊടന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി കെ പ്രേമചന്ദ്രൻ, പി കെ പ്രമോദ് ബാലഗോകുലം വിനോദ് കുറ്റിയിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും. തുടർന്ന് കുട്ടികളുടെ നൃത്തവിരുന്നും ഉണ്ടായിരിക്കും.

