
സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ രചിച്ച സിനിമയോടൊപ്പം എന്ന പുസ്തകവുമായി ബന്ധപ്പെട്ട് സിനിമാനുഭവങ്ങൾ പങ്കുവെക്കുന്നതിന് വേണ്ടി സുഹൃത് സംഘം കൂടിച്ചേർന്നു. വടകര ഫസ്റ്റ് ബെൽ നാടക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ പാർക്കിൽ ചേർന്ന കൂട്ടായ്മ വടകര മുൻസിപ്പൽ ചെയർമാൻ പി കെ ശശി ഉദ്ഘാടനം ചെയ്തു.തന്റെ 40 വർഷത്തെ സിനിമാനുഭവങ്ങൾ പപ്പൻ നരിപ്പറ്റ വിവരിച്ചു. സിനിമയിലെ കയ്പ്പും മധുരവും നിറഞ്ഞ അനുഭവങ്ങൾ തന്റെ സുഹൃത്തുക്കളുമായി പങ്കിടുകയായിരുന്നു അദ്ദേഹം. സുഗുണേഷ് കുറ്റിയിൽ,അഹമ്മദ് താരക, പി പി രാജൻ, മണലിൽ മോഹനൻ, പത്മനാഭൻ പൂഴിയിൽ, ഗംഗാധരൻ പണിക്കോട്ടി, പ്രേംകുമാർ വടകര എന്നിവർ സംബന്ധിച്ചു. റസാക്ക് കല്ലേരി സ്വാഗതവും സുധാകരൻ കക്കട്ടിൽ നന്ദിയും പറഞ്ഞു

