
മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തോടന്നൂർ ബ്ലോക്കാഫീസ് പരിസരം ശുചീകരിച്ചു. മെമ്പർമാരും ജീവനക്കാരും ചേർന്ന് നടത്തിയ ശുചീകരണ പ്രവൃത്തി ബ്ലോക്ക് പ്രസിഡണ്ട് ടി.കെ. അഷറഫ് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നസീമ തട്ടാംകുനിയിൽ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ ഹാരിസ് മുറിച്ചാണ്ടി, ടി.എൻ മനോജ്, ശ്രീജ തറവട്ടത്ത് , മെമ്പർമാരായ ഒ.പി.ചന്ദ്രൻ ,രേഖ , ബുഷറ ഇബ്രാഹിം, സുബൈദ, സമീറ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പരിസരത്തെ പിഞ്ചുകുട്ടികളുo ശുചീകരണത്തിൽ ചേർന്നത് കൗതുകമായി.

