
വടകര: 2025-26 അധ്യയന വർഷത്തെ സിഎം കിഡ്സ് സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയവുമായി ആവിക്കൽ എസ്.ബി. സ്കൂൾ. സ്കൂളിലെ മൂന്ന് മിടുക്കരായ വിദ്യാർത്ഥികളാണ് ഉന്നത വിജയം കൈവരിച്ച് വിദ്യാലയത്തിൻ്റെ പെരുമ ഉയർത്തിയത്. എൽ.എസ്.എസ് (LSS) വിഭാഗത്തിൽ ഫാത്തിമ റായ, ഷാമിൽ പി.എ എന്നിവരും യു.എസ്.എസ് (USS) വിഭാഗത്തിൽ ആയിഷ കെ.ടിയും സ്കോളർഷിപ്പിന് അർഹരായി.
വിജയികളായ പ്രതിഭകൾക്ക് സ്കൂൾ അധികൃതരും നാട്ടുകാരും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെ മികച്ച പരിശീലനവും രക്ഷിതാക്കളുടെ പിന്തുണയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

