
വടകര പുത്തൂർ പിലാവുള്ളതിൽ കുടുംബ സംഗമം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വടകര ക്രിസ്റ്റൽ സ്യൂട്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സുധാകരൻ ചാലമ്പാലയുടെ അധ്യക്ഷതയിൽ ടി.ശ്രീധരൻ(റിട്ട:ഡി.ഡി) പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് മുതിർന്ന കുടുംബാഗങ്ങൾ ചേർന്ന് ദീപം തെളിയിച്ചു. ലീലാ രാഘവൻ നായർ, സത്യഭാമ അച്ചുതൻ നായർ, സരോജിനി അമ്മ, പി രാജഗോപാലൻ, സാവിത്രി നായർ, ഉഷ വേണുഗോപാലൻ എന്നീ മുതിർന്ന കുടുംബാംഗങ്ങളെ
പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ ഗൗരി ശ്രീധരൻ നായർ(റിട്ട:ഡി.ഡി), കരിപ്പള്ളി രാജൻ, ഡോ.ബൈജു ബാലൻ, അനിൽകുമാർ പുത്തൻ പുരയിൽ എന്നിവർ ആശംസകളും നേർന്നു. സോമശേഖരൻ പിലാവുള്ളതിൽ സ്വാഗതവും, ടി.സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി. കുടുംബാഗങ്ങൾക്കുള്ള മൊമെന്റോ വിതരണവും നടന്നു. കുടുംബാഗങ്ങൾ ചേർന്നൊരുക്കിയ വിവിധ കലാപരിപാടികളും അരങ്ങേറി.

