
ഓയിസ്ക വടകര ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ പാലയാട് എൽ. പി. സ്കൂളിൽ വെച്ച് ലോക പരിസ്ഥിതി ദിനം ആചരിച്ചു കെ. പി .ചന്ദ്രശേഖരൻ , (സൗത്ത് ഇന്ത്യ ചാപ്റ്റർ മെമ്പർ) കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ പറ്റിയും അത് നിങ്ങളെപ്പോലുള്ള കുട്ടികളിൽ നിന്ന് തുടങ്ങണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. ഹെഡ്മിസ്ട്രസ് എൻ.പ്രീതി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഓയ്സ്ക്ക ചാപ്റ്റർ പ്രസിഡൻറ് കെ പി രാജീവൻ അധ്യക്ഷത വഹിച്ചു.
പുറം തോടത്ത് സുകുമാരൻ ( ഓയ് സ്ക്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ അംഗം) അഡ്വ. രാജൻ കായക്ക (സെക്രട്ടറി ഓയ് സ്ക്ക വടകര ചാപ്റ്റർ) , പി പി രാജൻ , സുധ ടീച്ചർ(പ്രസിഡൻ്റ്, ഓയ്സ്ക വനിതാ പാപ്റ്റർ) മനോജ് കുമാർ (പിടിഎ വൈസ് പ്രസിഡൻറ്) ബിനിഷ (മാതൃ സംഗമം വൈസ് ചെയർപേഴ്സൺ) എന്നിവർ ആശംസ നേർന്നു. പി പി ഷര്ളി ടീച്ചർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി
തുടർന്ന് ജവഹർ നവോദയ വിദ്യാലയത്തിൽ വെച്ച് കുട്ടികൾക്കും അദ്ധ്യാപകർക്കും വൃക്ഷ തൈകൾ നൽകി കൊണ്ട് ഓയ്സ്ക വടകര ചാപ്റ്റർ ലോക പരിസ്ഥിതി ദിനം ആചരിച്ചു.

