
കർഷകസംഘം വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മേപ്പയിൽ സീനിയർ ബേസിക് സ്കൂളിൽ വൃക്ഷത്തൈ നടൽ സംഘടിപ്പിച്ചു.കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം എം നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് സി വിദോഷ് അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി ആർ കെ ചന്ദ്രൻ,എം ധനീഷ്,കെ രാഘവൻ,വി തങ്കമണി,പി കെ സദാനന്ദൻ,ബാലകൃഷ്ണൻ,എന്നിവർ സംസാരിച്ചു.ഇ അശോകൻ സ്വാഗതവും എം ലൈജു നന്ദിയും പറഞ്ഞു.

