
മടപ്പള്ളി : NEET,CBSE പരീക്ഷ ക്രമക്കേടുകൾ പരിഹരിക്കുക , കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് മടപ്പള്ളി പോസ്റ്റ് ഓഫീസിലേക്ക് SFI ഒഞ്ചിയം ഏരിയ കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു.SFI ഒഞ്ചിയം ഏരിയ വൈസ് പ്രസിഡന്റ് ആശിഷിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കോഴിക്കോട് ജില്ലാ സെക്രട്ടറിയേട്ട് അംഗം അനഘ് രാജ് ഉദ്ഘാടനം ചെയ്തു.രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ പരീക്ഷ പേപ്പർ ചോർന്നത് ഏറെ ഗൗരവമേറിയ പിഴവും ഒപ്പം അത്യന്തം ആശങ്കജനകവുമാണ് എന്നും കേന്ദ്ര സർക്കാൻ ഏജൻസിയായ NTA ക്കും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനും ഗുരുതരമായ പിഴവാണ് സംഭവിച്ചിട്ടുള്ളത് എന്നും ചൂണ്ടികാട്ടി.പരിപാടിയെ അഭിവാദ്യങ്ങൾ ചെയ്തു കൊണ്ട് SFI കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ആർദ്ര . ഏരിയ ജോ സെക്രട്ടറി അനോര എന്നിവർ സംസാരിച്ചു

