
ഒഞ്ചിയത്തെ മുൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും, പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്ന കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ പത്താം ചരമാവാർഷികം സി.പി.ഐ. ഒഞ്ചിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമൂചിതമായി ആചരിച്ചു. അനുസ്മരണ യോഗം സി.പി.ഐ. ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ. സത്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിയറ്റ് അംഗം വി.പി. രാഘവൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവ് കോയിറ്റോടി ഗംഗാധര കുറുപ്പ് അനുസ്മരിച്ചു. കെ.രജിത് കുമാർ, കെ.ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.ആക്റ്റീവ് നെറ്റ്വർക്ക് ഗ്രൂപ്പ് ഓഫ് എമർജൻസി ലൈഫ് സാവേഴ്സ് (Angels)വടകര യൂണിറ്റിലെ സത്യനാരായണൻ.പി .പി ,ഷാജി പടത്തില എന്നിവരുടെ നേതൃത്വത്തിൽ ജീവൻ രക്ഷ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു.

