
പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വിദ്യാർഥികൾ വായന ദിനാചരണത്തിൻ്റെ ഭാഗമായി പ്രമുഖ ചിന്തകനും പ്രഭാഷകനും ബൃഹത്തായ പുസ്തക ശേഖരത്തിൻ്റെ ഉടമയുമായ എം സി നാരായണൻ നമ്പ്യാരെ വീട്ടിലെത്തി ആദരിച്ചു.പതറ്റാണ്ടുകളായി തുടർന്ന് വരുന്ന പുസ്തക വായനയെ കുറിച്ചും പുതിയ തലമുറയിൽ വായനയെ പ്രോത്സാഹിപ്പിക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ചും അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു.പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടും ഏറ്റവും ആനുകാലികമായ പുസ്തകങ്ങൾ പോലും വായിക്കുന്ന അദ്ധേഹത്തിൻ്റെ ജീവിതം കുട്ടികൾക്ക് വലിയ പ്രചോദനമായി. വായന വാരാചരണത്തിൻ്റെ ഭാഗമായി പേരോട് എൻ എസ് എസ് വിദ്യാർഥികൾ തൂണേരി പഞ്ചായത്ത് ഗ്രന്ഥാലയത്തിനായി ശേഖരിക്കുന്ന പുസ്തക ശേഖരണത്തിലേക്ക് അദ്ധേഹം പുസ്തകങ്ങൾ കൈമാറി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ എം എം മുഹമ്മദ്, ഷാഹിന പുത്തലത്ത്,അധ്യാപകനും പ്രഭാഷകനുമായ ജാഫർ വാണിമേൽ എന്നിവർ സംബന്ധിച്ചു.

