
ലോകനാർകാവ് ക്ഷേത്രം വാദ്യം കലാകാരനും, സിനിമ സീരിയൽ നടനും, ഗായകനുമായ രവി രാജ് നിട്ടൂരിന് പുവച്ചൽ ഖാദർ ഫിലിം അവാർഡ് ലഭിച്ചു. ലോകനാർകാവ് ദേവസ്വം കളരി സംഘം കടത്തനാട് നിർമ്മിച്ച കച്ചകെട്ട് എന്ന കളരി ഗീതത്തിനാണ് സംഗീത സംവിധായകനും, ഗായകനുമുള്ള അവാർഡ് ലഭിച്ചത്. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ എം.എൽ.എ അഡ്വ. ജസ്റ്റിൻ, സിനിമ നിർമ്മാതാവ് N.M ബാദുഷയിൽ നിന്നും രവി രാജ് അവാർഡ് ഏറ്റുവാങ്ങി.

