
നാദാപുരം റോഡിലെ സർവീസ് റോഡിലൂടെ സർവീസ് നടത്താത്ത ബസുകളെ ചോദ്യംചെയ്ത് മടപ്പള്ളി സ്കൂളിലെയും മടപ്പള്ളി കോളേജിലെയും ആയിരക്കണക്കിന് വിദ്യാർത്ഥികളെ ബസ് കയറാൻ സഹായിക്കുന്നതിനിടയിൽ ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം മൃദുലിനെ സ്വകാര്യ ബസ് ജീവനക്കാർ ബസ് കയറ്റി കൊല്ലാൻ ശ്രമിച്ചതായി പരാതി . ബസിടിച്ചതിനുശേഷം ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു . ഗുരുതരമായി പരിക്കേറ്റ മൃദുലിനെ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്..
സർവീസ് റോഡിലൂടെ ബസ് ഗതാഗതം നടത്താതെ വിദ്യാർത്ഥികളെയും നൂറുകണക്കിന് യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസ് ജീവനക്കാരുടെ നടപടിയിൽ ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി പ്രതിഷേധം അറിയുകയും ബസ് തടയുകയും ഉണ്ടായിരുന്നു ഇതിൻറെ ഭാഗമായി ഇന്ന് വൈകിട്ട് നാലരമണിക്ക് മടപ്പള്ളി സ്കൂളിലെ വിദ്യാർഥികളെ ബസ് കയറാൻ സഹായിക്കുന്നതിനിടയിൽ തലശ്ശേരി കോഴിക്കോട് റൂട്ടിലെ ഡിടിഎസ് ക്ലാസിക് എന്ന ബസ്സാണ് അപകടകരമായ രീതിയിൽ ബസ്സ് ഓടിച്ച് ദേഹത്തോടെ കയറ്റി കൊല്ലാൻ ശ്രമിച്ചത്
സർവീസ് റോഡ് സർവീസ് നടത്താത്ത ലിമിറ്റഡ് ഷോപ്പ് ബസുകൾക്കെതിരെയും ഡിവൈഎഫ്ഐ പ്രവർത്തകനായ മൃദുലിനെ ബസി കൊല്ലാൻ ശ്രമിച്ചതായി പരാതി ബസ് ജീവനക്കാർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

