
ഓർക്കാട്ടേരി: യൂത്ത് കോൺഗ്രസ് ഏറാമല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ LSS, USS, SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച ‘PROUD ERAMALA’ അനുമോദന ചടങ്ങ് വളരെ ഭംഗിയായി നടന്നു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും ഉന്നത വിജയത്തെയും അദ്ദേഹം തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു.
യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആർ. ഷഹീൻ മുഖ്യാതിഥിയായ ചടങ്ങിൽ യൂത്ത് കോൺഗ്രസ് ഏറാമല മണ്ഡലം പ്രസിഡന്റ് ജുനൈദ് കാർത്തികപ്പള്ളി അധ്യക്ഷത വഹിച്ചു. സുധീഷ് ആർ എസ് സ്വാഗതവും, പറമ്പത്ത് പ്രഭാകരൻ, മുറവയിൽ മൂസ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.. ഉന്നത വിജയം നേടിയ മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ചടങ്ങിനെ ഗംഭീരമാക്കി…

