
വടകര: ജയകേരള കലാവേദിയുടെ ഓഫീസ് കെട്ടിട നവീകരണാവശ്യാർഥം സ്വരൂപിക്കുന്ന ഫണ്ടിന്റെ ഉദ്ഘാടനം പി ഹരീന്ദ്രനാഥ് വില്ല്യാപ്പള്ളി വ്യാപാരി വ്യവസായി സെക്രട്ടറി സി കെ ശ്രീജേഷിൽ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് നിർവഹിച്ചു. വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കലാവേദി പ്രസിഡണ്ട് ടി അനിൽ കുമാർ അധ്യക്ഷത വഹിച്ചു. വി ടി മുരളി, തയ്യുള്ളതിൽ രാജൻ, പി പി രാജൻ, പി സജീവ് കുമാർ എന്നിവർ സംസാരിച്ചു. ഫണ്ടിന്റെ വിജയത്തിനായി ഒ എം അശോകൻ, എൻ കെ അനീഷ്, കെ വി ജയ്ദീപ്, എം സുനിൽ കുമാർ, വി ബാലൻ, വില്ല്യാപ്പള്ളി സുരേഷ്, അഖിൽ പി കെ, സി പി ബാബു എന്നിവരെ ഗ്രൂപ്പ് ലീഡർമാരായി തീരുമാനിച്ചു. കലാവേദി സെക്രട്ടരി ടി പി റഷീദ് സ്വാഗതവും എൻ എം രാജീവൻ നന്ദിയും പറഞ്ഞു.

