
ആയഞ്ചേരി: ലഹരി മുക്ത കേരളം എന്ന ലക്ഷ്യത്തിലേക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് എല്ലാവിഭാഗം ജനങ്ങളിൽ നിന്നും വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിയെ ഇല്ലായ്മ ചെയ്യാൻ എല്ലാം മറന്നു കൊണ്ട് ജനം ഒന്നിച്ചു പ്രവർത്തിക്കണമെന്നും സർക്കാറും പോലീസും കാണിക്കുന്ന പഴുതടച്ച പരിശോധന പ്രവ ർത്തനങ്ങളിൽ വൻപ്രതീക്ഷ യുളവാക്കുന്നുവെന്നും പാറക്കൽ അബ്ദുല്ല എം. എൽ എ പ്രസ്താവിച്ചു . ആയഞ്ചേരി പഞ്ചായ ത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം .
പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എം.മഹ്മൂദ് അധ്യക്ഷ നായി .ജില്ല ലീഗ് വൈസ് പ്രസി ഡണ്ട് കെടി അബ്ദുറഹ്മാൻ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ജനറൽ സെക്രട്ടറി വി പി കുഞ്ഞമ്മത് മാസ്റ്റർ, കെ എം സി സി നേതാവ്ഇബ്രാഹിം മുറിച്ചാണ്ടി, പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി എം എം മുഹമ്മദ്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹാരിസ്മുറിച്ചാണ്ടി, ജില്ല യൂത്ത് ലീഗ് സെക്രട്ടറി എം പി ഷാജഹാൻ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി മൻസൂർ എടവലത്ത്, സി കെ ഗഫൂർ, കായക്കണ്ടി ഹമീദ്, എ കെ അബ്ദുല്ല, തെക്കിണില്ലത്ത് കുഞ്ഞബ്ദുല്ല, ടി കെ മൊയ്തു മാസ്റ്റർ, വി പി ഫസലുറഹ്മാൻ, എം എം നഷീദ ടീച്ചർ, സാറ വെള്ളിലാട്ട്, ഇല്യാസ് മാങ്ങോട്, ഷർമിദ് കാമിച്ചേരി, നൗഫൽ സിവി, റജീന മെടിയേരി, ജമീല സി കെ ,സുലൈഖ ടീച്ചർ, സീനത്ത് ആക്കായിൽ ,എ സുരേന്ദ്രൻ സംബന്ധിച്ചു . ലീഗ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ടൗൺ ചുറ്റി കടമേരി റോഡിൽ സമാപിച്ചു .

