
ലോകകപ്പ് ഫുട്ബാൾ മത്സരആവേശത്തോടൊപ്പം ഞങ്ങളും എന്ന ആശയം മുൻ നിർത്തി വടകര നഗരസഭ കൗൺസിലർമാരും ജീവനക്കാരും അണിനിരന്ന സൗഹാർദ്ദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. പുരുഷ വനിതാ വിഭാഗങ്ങളിലായി 6 ടീമുകൾ മാറ്റുരച്ച മത്സരം ഐ.പി.എം അക്കാദമി ടർഫിൽ നഗരസഭാ ചെയർ പേഴ്സൻ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ എം. ഫൈസൽ മാസ്റ്റർ, പ്രശാന്തി. പി ഗോപാലകൃഷ്ണൻ കെ,രമണി.ഇ.കെ, സോമശേഖരൻ. പി,ഗീത. പി, വ്യാസൻ പി.പി, ഗംഗാധരൻ. എം.പി, ശരണ്യവാഴയിൽ,ശശി പതേരി, സിന്ധു.പി.കെ, എന്നിവരും ജിവനക്കാരായ ഗണേശൻആർ,അരുൺ ചന്ദ്എം.വി, എന്നിവരും ഐ.പി.എം അക്കാദമി ഡയറക്ടർ ഷീജിത്ത് എന്നിവർ ആശംസകൾ നേർന്നു. ദിശകോച്ച് വിനോദൻ, ഐ.പി.എം കോച്ച് നൗഷാദ് എന്നിവർ മത്സരം നിയന്ത്രിച്ചു.
സജീർ സി.കെ, മുഹമ്മദ് അജ്നാസ്, വിജയി. പി, സരോജനി.കെ, സജിത്ത് . എം.ടി, ഷുഹൈബ്. കെ.പി, ജിഷ എൻ. എന്നിവർ നേതൃത്വം നൽകി.

