
വടകര: മടപ്പള്ളികോളേജ് കഴിഞ്ഞ വർഷത്തെ മികച്ച ഗണിത ശാസ്ത്ര ബിരുധ വിദ്യാർത്ഥിക്കുള്ള അവാർഡ് ഓർക്കാട്ടേരി വൈശാഖത്തിൽ വി.രാഹുൽരാജിന്. പൂർവ വിദ്യാർത്ഥി സംഘടന ഗാമയുടെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ബാങ്ക് അസിസ്റ്റന്റ് മാനേജർ കെ. പി. പ്രമോദ് കുമാറിന്റെ സ്മരണക്കായുള്ള ആദരവ് ചരമ ദിനമായ ആഗസ്റ്റ് 4നു മടപ്പള്ളിയിൽ നടക്കും. വടകര ആർ. ഡി. ഒ. പ്രസീൽ. കെ. കെ. ക്യാഷ് അവാർഡും, പ്രശംസാപത്രവും, മോമെന്റൊയും അവാർഡ് ജേതാവിന് നൽകും. കോളേജ് പ്രിൻസിപ്പൽ അൻവർ , ചരിത്രകാരൻ ഹരീന്ദ്രനാഥ്, ഗണിത ശാസ്ത്ര വിഭാഗംമേധാവി രൂപ. വി. കെ , ഗാമ ഭാരവാഹികളായ സുരേഷ് പുത്തലത്ത്, പി. പി. രാജൻ, ഹാരിസ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

