
തിരുവള്ളൂർ ഓട്ടോ അപകടത്തിൽ ഡ്രൈവർക്ക് ദാരുണ അന്ത്യം. തിരുവള്ളൂർ പുതുശ്ശേരി താഴ കുനിയിൽ സചീന്ദ്രൻ (61) ആണ് മരിച്ചത്. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു തിരുവള്ളൂർ സെക്ഷൻ ട്രഷറർ ആണ്. ബുധൻ രാത്രി ഏഴോടെ തിരുവള്ളൂരിൽ നിന്ന് കണ്ണമ്പത്ത്കര ഭാഗത്ത് ഓട്ടം പോയപ്പോൾ തുമ്പോളി മുക്കിൽ വച്ചാണ് അപകടം. ഓട്ടോ മറിഞ്ഞ് തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. സംസ്കാരം വെള്ളി രാവിലെ എട്ടിന് വീട്ടുവളപ്പിൽ. അച്ഛൻ: പരേതനായ പുതുശ്ശേരി താഴകുനി ചാത്തു. അമ്മ: മാതു. ഭാര്യ: പ്രേമ. മക്കൾ: വിപിൻ, വൈശാഖ്, കാവ്യ. മരുമക്കൾ: നിധിൻ (വെള്ളൂക്കര), അനുശ്രീ, ഐശ്വര്യ. സഹോദരി: പ്രേമ.

