വടകര: കുരിക്കിലാട് – ക്രേഷ്മുക്കിൽ വടകര ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ട് 5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വെള്ളോളി മീത്തൽ കനാൽ പാലം നാടിന് കൈമാറി. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെപി ഗിരിജ ഉദ്ഘാടനം ചെയ്തു.വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത മോഹനൽ അധ്യക്ഷ വഹിച്ച ചടങ്ങിൽ ചോറോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ പി ലിസി .സി.നാരായണൻ മാസ്റ്റർ, വി.പി രാജൻ, തിലോത്തമ ,അബ്ദുൾ കരിം, രഘുനാഥ്, വിശ്വൻ മാസ്റ്റർ, ചന്ദ്രൻ കൂമുള്ളി, മധുസൂദനൻ എന്നിവർ പങ്കെടുത്തു.

