
മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനു കീഴിൽ വടകര മേപ്പയിൽ പ്രവർത്തിക്കുന്ന മഹാരാജാസ് കോളജും വിംസ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷനും സംയുക്തമായി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. മാനേജിങ് ഡയറക്ടർ ശ്രീ.ബിജിത്ത് എം.കെ. പതാക ഉയർത്തി. വടകര ടൗൺ റോട്ടറി ക്ലബ്ബ് സെക്രട്ടറി ശ്രീ. സരിത്ത് കുന്നത്ത് , ശ്രീ. വിദ്യാസാഗർ, പ്രിൻസിപ്പൽ ദിനേശൻ മരുതോങ്കര, സ്റ്റാഫ് സെക്രട്ടറി ശ്രീ. അഖിൽ ചന്ദ്രൻ , ശ്രീമതി.ഷഹാന എന്നിവർ സംസാരിച്ചു. തുടർന്ന് പരിസര ശുചീകരണം, വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ, പായസ വിതരണം എന്നിവയുംനടത്തി.

