
മാറ്റo അനിവാര്യമാണ് എന്ന മുദ്രാവാക്യം ഉയർത്തി ഡൽഹി രാംലീല മൈതാനിയിൽ സെപ്റ്റംബർ ഒന്നിന് നടക്കുന്ന പ്രതിഷേധ റാലിയുടെ പ്രചാരണർത്തo സി പി ഐ ഒഞ്ചിയം, അഴിയൂർ മേഖല കാൽനട ജാഥകൾ നടന്നു. ജാഥയുടെ ഉത്ഘാടനo സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗo അജയ് ആവള നിർവഹിച് ജാഥ ക്യാപ്റ്റൻ കെ. രജിത് കുമാറിന്ന് പതാക കൈമാറി. വി പി രാഘവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ ജയപ്രകാശ്, കെ എ സുരേന്ദ്രൻ, അച്യുതൻ നായർ തുടങ്ങിയവർ സംസാരിച്ചു. കണ്ണൂക്കര, ഒഞ്ചിയം ബാങ്ക് , പാലം ബസാർ, വെള്ളികുളങ്ങര, കക്കാട്ട് മുക്ക് തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം നാദാപുരം റോഡിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ലീഡർ കെ രജിത് കുമാർ, ഡെപ്യൂട്ടി ലീഡർ കെ എ സുരേന്ദ്രൻ, കോയിറ്റോടി ഗംഗാധര കുറുപ്, എൻ ബാലൻ മാസ്റ്റർ, ബിജേഷ് എം വി, കുമാരൻ, കെ അശോകൻ തുടങ്ങിയവർ സംസാരിച്ചു. നാദാപുരം റോഡിൽ ചേർന്ന സമാപന യോഗം വി പി രാഘവൻ ഉത്ഘാടനം ചെയ്തു.

