
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) യുടെ യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്സിന്റെ വടകര അസംബ്ലി കമ്മിറ്റി നിലവിൽ വന്നു. അഴിയൂരിൽ നടന്ന വടകര അസംബ്ലി യൂത്ത് കൗൺസിൽ പരിപാടിയിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. പരിപാടി എസ്.ഡി.പി.ഐ വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു. യങ് ഡെമോക്രാറ്റ്സ് കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി അംഗം അൻസാർ യാസർ അധ്യക്ഷത വഹിച്ച പരിപാടിയിൽ യങ് ഡെമോക്രാറ്റ്സ് സംസ്ഥാന ജോ കൺവീനർ നഫീസത്തുൽ മിസിരിയ മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മൻസൂദ് എരിക്കിൽ പരിപാടിയിൽ സ്വാഗതം പറഞ്ഞു യങ് ഡെമോക്രാറ്റ്സ് കോഴിക്കോട് ജില്ല ഓർഗനൈസിംഗ് കമ്മിറ്റി അംഗം റയീസ് കൂടാട്ട് ഭാരവാഹി പ്രഖ്യാപനം നടത്തി.
യങ് ഡെമോക്രാറ്റ്സ് കോഴിക്കോട് ജില്ല ഓർഗനൈസിംഗ് കമ്മിറ്റി അംഗം സ്വർണ്ണ ശ്രീജിത്ത്,എസ്ഡിപിഐ മണ്ഡലം സെക്രട്ടറി ബഷീർ കെ.കെ,വിമൺ ഇന്ത്യ മൂവ്മെന്റ് വടകര മണ്ഡലം പ്രസിഡന്റ് അഫീറ ഷംസീർ,അഴിയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർമാരായ റാജിഷ ഷെജീർ,സബാദ് വിപി എന്നിവർ പുതിയ ഭാരവാഹികൾക്ക് അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.

വടകര അസംബ്ലി കമ്മിറ്റി പ്രസിഡന്റായി മൻഷൂദ് എരിക്കിൽ,വൈസ് പ്രസിഡന്റ്മാരായി റമീസ് ബാബരി,അൻസാർ യാസർ,സെക്രട്ടറി മുഹമ്മദ് ബിലാൽ,ജോ സെക്രട്ടറിമാരായി ഷഹാന ഷെരീഫ്,റാഷിദ് ഒഞ്ചിയം,ട്രഷറർ മുഹമ്മദ് സലാഹുദ്ദീൻ,കമ്മിറ്റി അംഗങ്ങളായി ഹാഫിസ് പുതുപ്പണം,റാഫി എംകെ,റനീഷ ഫായിസ് എന്നിവരെയും തിരഞ്ഞെടുത്തു. തുടർന്ന് അഴിയൂർ ടൗണിൽ പുതിയ ഭാരവാഹികൾക്ക് അഭിവാദ്യമർപ്പിച്ച് ദഫ് മുട്ടിന്റെയും ഒപ്പനയുടെയും ബാന്റ്റ് വാദ്യങ്ങളുടെയും അകമ്പടിയോടെ അഞ്ഞൂറോളം പേർ പങ്കെടുത്ത വർണശബളമായ ഘോഷയാത്ര അക്ഷരാർത്ഥത്തിൽ കടത്തനാടൻ യുവതയുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു.

