
വില്യാപ്പള്ളി:ഒക്ടോ:2 ഗാന്ധി ജയന്തി ദിനത്തിൽ വില്യാപ്പള്ളിയിൽ നടക്കുന്ന ബാലകലോത്സവത്തിന്റെ പതാകദിനം വിവിധ കേന്ദ്രങ്ങളിൽ ആചരിച്ചു. വില്യാപ്പള്ളിയിലെ ചേരിപ്പൊയിൽ, വില്യാപ്പള്ളി യു.പി.സ്കൂൾ , മൈക്കുളങ്ങര, കൊളത്തൂർ, മയ്യന്നൂർ, മേമുണ്ട, ലോകനാർകാവ് എന്നീ പ്രദേശങ്ങളിൽ പതാകയുർത്തി. മേമുണ്ടയിൽ എസ്.ആർ.അന്ന നെഹൽ പതാകയുയർത്തി. മേധലക്മി, എസ്.റിത്തിക് , ആർ.എം.റിജിൽ കൃഷ്ണ എന്നിവർ പങ്കെടുത്തു. വില്യാപ്പള്ളിയിൽ നടന്ന പരിപാടിയിൽ പി.പി.നിയ, ഷിയാല സുരേഷ്, ജിഷ്ണു എസ് പവിത്രൻ , സേനഹിൽ ശശി എന്നിവർ പങ്കെടുത്തു.

