
വാണിമേൽ : വാണിമേൽ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ഭൂമിക സമഗ്ര കൃഷി വികസന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും അഞ്ച് ഇനങ്ങളിലായി ഇരുപത്തിയഞ്ച് പച്ചക്കറി തൈകൾ വിതരണം ചെയ്യും. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ് കുമാർ ഒന്നാം വാർഡിലെ മംഗലശ്ശേരിയിൽ നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് എൻ കെ മുർഷിന അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി രാജീവൻ മികച്ച കർഷകൻ മംഗലശ്ശേരി ശേഖരൻ മാസ്റ്റർക്ക് നൽകി. കൃഷി ഒഫീസർ കെ അദീന പദ്ധതി വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി സി ഹസീന, വാർഡ് മെമ്പർമാരായ ശോഭ ലോക നാഥൻ, അമയ ശങ്കർ, എൻ പി സലീന എന്നിവർ സംസാരിച്ചു. ടി കെ വിജീഷ് സ്വാഗതവും പി പി സൗധ നന്ദിയും പറഞ്ഞു .

