
നാദാപുരം റോഡ് : കാരക്കാട് എൽപി സ്കൂളിൽ പിടിഎ യുടെ നേതൃത്വത്തിൽ പുത്തൻ ലോകവും പുതുതലമുറയും എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പിടിഎ പ്രസിഡണ്ട് ഹസീന കെ അധ്യക്ഷം വഹിച്ച ചടങ്ങിൽ രംഗീഷ് കടവത്ത് (കേരള പോലീസ്) ബോധവത്ക്കരണ ക്ലാസ്സിന് നേതൃത്വം നൽകി.വികസനത്തിന്റെ പാതയിൽ മൂല്യങ്ങൾ കൈമോശം വരികയും സാങ്കേതികവിദ്യയുടെ മായാലോകത്തിൽ ദിശാബോധം നഷ്ടപ്പെടുകയും ചെയ്യുന്ന പുതുതലമുറയെ നേരിന്റെ പാതയിലേക്ക് നയിക്കേണ്ട തിനെ പറ്റി സരസമായ ഭാഷയിൽ വളരെ വിശദമായിത്തന്നെ ബോധവത്ക്കരണ ക്ലാസ്സ് നൽകി പ്രധാന അധ്യാപകൻ അഭിലാഷ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ വൈസ് പ്രസിഡണ്ട് നവ്യ സുനിൽ ,ഷിബു മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിക്കുകയും സജീഷ് മാസ്റ്റർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു
ഒപ്പം നാഷണൽ ലവൽ അബാക്കസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും സബ്ജില്ലാതല മേളകളിൽ വിജയിച്ചവരെയും അനുമോദിക്കുകയും ചെയ്തു

